തഴവ: ലീഡർ കെ.കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ കുലശേഖരപുരത്ത് സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവും ഓച്ചിറ ഭരണസമിതി മുൻ സെക്രട്ടറിയുമായ കളരിയ്ക്കൽ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് റഷീദ് അദ്ധ്യക്ഷനായി. കുറ്റിയിൽ ഷാനവാസ് ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം വൈസ് പ്രസിഡന്റ് ജെ.ഗുരുപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. അനിയൻ കുഞ്ഞ്, ബിജു പുത്തൻകണ്ടത്തിൽ, സന്തോഷ്, നജീബ റിയാസ്, ശരത്, സബീന എന്നിവർ സംസാരിച്ചു.