കരുനാഗപ്പള്ളി: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചവറ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സാനിറ്ററി നാപ്കിൻ വെൻഡിംഗ് ആൻഡ് ഡിസ്ട്രോയേഴ്സ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നപ്പാക്കിയത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽ രാജ് അദ്ധ്യക്ഷനായി. നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് ഇൻ - ചാർജ് ബേബിരാജൻ,ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പ്രസന്നൻ ഉണ്ണിത്താൻ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ഷാജി എസ്. പള്ളിപ്പാടൻ, പ്രിയ ഷിനു, സീനത്ത്, ജിജി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവൻ, ബി.ഡി. ഒ പ്രേം ശങ്കർ, മെഡിക്കൽ സുപ്രണ്ട് ഡോ.നടാഷ തുടങ്ങിയവർ സംസാരിച്ചു. ജി. ഇ. ഒ ബീന നന്ദി പറഞ്ഞു.