
കണ്ണനല്ലൂർ: പുത്തൻ വീട്ടിൽ അലിക്കുഞ്ഞ് ലബ്ബയുടെ മകൻ പി.എ.അബ്ദുൽസലാം (89) നിര്യാതനായി. എ.കെ.എൽ.എം യു പി സ്‌കൂൾ ട്രസ്റ്റ് ചെയർമാൻ, പാലമുക്ക് ലിഫ ഐ.ടി.സി ട്രസ്റ്റ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി സ്ഥാപക പ്രസിഡന്റ്, വയോജനവേദി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കബറടക്കം ഇന്ന് രാവിലെ 10ന് കണ്ണനല്ലൂർ മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: മറിയം ബീവി. മക്കൾ: ലാൽ.എ.സലാം (യു.എ.ഇ), ലാലിജ, ബീവിജ, ലൗലിജ. മരുമക്കൾ: ആമിന, റഹീം, നിസാർ, നവാബ്.