d
ഗാന്ധിജയന്തി ബാല പ്രതിഭാ പുരസ്കാരം ആദിഷ് സജീവിന് കല്ലുവാതുക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ സമ്മാനിക്കുന്നു

കൊല്ലം: എഴിപ്പുറം ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഗാന്ധിജയന്തി ബാല പ്രതിഭാ പുരസ്കാരം ആദിഷ് സജീവിന് കല്ലുവാതുക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ സമ്മാനിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദിഷ് സജീവ് ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ മിറർ റ്റൈറ്റിംഗിലൂടെ 473 പേജുകളിൽ എഴുതി പൂർത്തിയാക്കിയിരുന്നു. ഗാന്ധിജയന്തിയോടനുബന്ധിച്ച് എസ്.പി.സി അംഗങ്ങൾ സ്കൂൾ പരിസരം വൃത്തിയാക്കി. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ഗാന്ധിജിയും ഗാന്ധിസവും എന്ന വിഷയത്തിൽ സെമിനാർ, ക്വിസ് മത്സരം എന്നിവയും നടന്നു.

എസ്.പി.സി നോഡൽ ഓഫീസർ അജേഷ്, ട്രെയിനർ അനിൽ കുമാർ, അദ്ധ്യാപകരായ ഇന്ദു, സുമേഷ്, സനൽ കുമാർ എന്നിവർ സംസാരിച്ചു.