 
കൊല്ലം: സോൾസ് ഒഫ് കൊച്ചിനും സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബും സംയുക്തമായി ആശ്രമം ഗ്രൗണ്ടിൽ അഞ്ച് കിലോമീറ്റർ
സൗഹൃദ ഓട്ടം സംഘടിപ്പിച്ചു. 350 കായികതാരങ്ങൾ പങ്കെടുത്തു. സോൾസ് ഒഫ് കൊല്ലം റണ്ണേഴ്സ് ക്ലബ് രക്ഷാധികാരിയും റിട്ട. എസ്.പിയുമായ ഷാജഹാൻ ഫിറോസ് ഫ്ലാഗ് ഓഫ് ചെയ്തു. സോൾസ് ഒഫ് കൊല്ലം, ജസ്റ്റ് മൂവ് ക്ലബ്, മാമ്മൂട് സ്ട്രൈറ്റ് വാക്കേഴ്സ് എന്നീ ക്ലബുകൾ പങ്കെടുത്തു. സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്സ് ക്ലബ് 27ന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന മാരത്തണിൽ ഏഴാ യിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കും. കൊച്ചിൻ കോർപ്പറേഷൻ ആതിഥേയത്വം വഹിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തൺ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ഫുൾ മാരത്തോൺ, ഹാഫ്, ഫാമിലി, ഫൺ റൺ എന്നിവയ്ക്ക് https://spicecoastmarathon.com എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.