srebudha-
പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിന് ലഭിച്ച ഹരിത ക്യാമ്പസ് പദവിയുടെ പ്രഖ്യാപനം എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പാറ്റൂർ ശ്രീബുദ്ധ കോളേജ് ഒഫ് എൻജിനിയറിംഗിന് ഹരിത ക്യാമ്പസ് പദവി. ഹരിത കേരള മിഷന്റെയും നൂറനാട് ഗ്രാമപഞ്ചായത്തിന്റെയും കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും സഹകരണത്തോടെ കോളേജ് ക്യാമ്പസിൽ നടത്തിയ ചടങ്ങ് എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പ്രോജക്ടിനും തുടക്കമായി. നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് അദ്ധ്യക്ഷയായി. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. വി.പ്രസാദ് സ്വാഗതവും ചെയർമാൻ പ്രൊഫ. കെ.ശശികുമാർ മുഖ്യപ്രഭാഷണവും നടത്തി. ഭരണിക്കാവ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി.പുരുഷോത്തമൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.അജികുമാർ, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ.കെ.അനൂപ്. ശ്രീബുദ്ധ എഡ്യുക്കേഷണൽ സൊസൈറ്റി ട്രഷറർ എ സുനിൽകുമാർ, സൊസൈറ്റി ജോ. സെക്രട്ടറി ബി.ഉദയൻ, കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കൃഷ്ണകമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ.പി.മനോജ് പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു.