ccc
കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി അനുസ്മരണ സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര. ഗാന്ധി ജയന്തി ദിനാഘോഷം കോൺഗ്രസ് കൊട്ടാരക്കര ബ്ളോക്കു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. തൃക്കണ്ണമംഗൽ ഗാന്ധി മുക്കിൽ നിന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി നയിച്ച ഗാന്ധി സ്മൃതി യാത്ര അമ്പലം മുക്കിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സമാപിച്ചു. പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്നു നടന്ന അനുസ്മരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഹരികുമാർ, ഓ.രാജൻ, വി.ഫിലിപ്പ്, രാജൻബാബു, ആർ. മധു തുടങ്ങിയവർ സംസാരിച്ചു.