 
ഓടനാവട്ടം: കോൺഗ്രസ് ഓടനാവട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷം നടത്തി. ഡി.സി.സി അംഗം എം.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ്.പീറ്റർ അദ്ധ്യക്ഷനായി. ഓടനാവട്ടം വിജയപ്രകാശ്, സന്തോഷ് ജോർജ്, അനീഷ് വർഗീസ്, വി .എസ്. സേതുകുമാർ, രാമചന്ദ്രൻ ഉണ്ണിത്താൻ, വിനീത വിജയപ്രകാശ്, ഷീല, രേണു, വിനോദ്, ജോർജ് ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.