
കൊല്ലം: ജനസംഖ്യയിൽ 25 ശതമാനമുള്ള വയോജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻസ് കേരളയുടെ ആഭിമുഖ്യത്തിൽ ഏഴ് ജില്ലകളിലെ വയോജന പ്രതിനിധികളെ സംഘടിപ്പിച്ച് കൊല്ലത്തുനടന്ന ലോകവയോജനദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി.
ഫോസാക്ക് സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി ജനറൽ കെ.ലതാംഗൻ മരുത്തടി റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും കൊല്ലം യൂണിറ്റ് സെക്രട്ടറിയുമായ നേതാജി.ബി രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു.
സ്വാഗതസംഘം ചെയർമാൻ കൊല്ലം യൂണിറ്റ് പ്രസിഡന്റ് അഡ്വ. എച്ച്.രാജു, മുൻ പ്രസിഡന്റ് എൻ.അരവിന്ദാക്ഷൻ നായർ, സംസ്ഥാന ഭാരവാഹികളായ കെ.കെ.വാസുദേവൻ, ടി.കേശവൻ, സി.എസ്.അശോക് കുമാർ, പോൾ വിലങ്ങാടൻ എന്നിവർ സംസാരിച്ചു.