pukasa-
പുരോഗമന കലാസാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മതനിരപേക്ഷ സർഗാത്മക സദസ് ശ്രീനാരായണ ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ.എൻ.നൗഫൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : പുരോഗമന കലാസാഹിത്യ സംഘം നെടുവത്തൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മതനിരപേക്ഷ സർഗാത്മക സദസ് ശ്രീ നാരായണ ഓപ്പൺ സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ.എൻ.നൗഫൽ ഉദ്ഘാടനം ചെയ്തു.
പു.ക.സ ഏരിയാ പ്രസിഡന്റ് അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് അദ്ധ്യക്ഷനായി. എൽ.സന്തോഷ്കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ്.ആയിഷ (വിദ്യാർഥിനി, എസ്.എൻ.ഡി.പി. എച്ച്.എസ്.എസ് നീരാവിൽ) മുഖ്യപ്രഭാഷണം നടത്തി. പു.ക.സ ജില്ലാ പ്രസിഡന്റ് ബീനാസജീവ് എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയ എസ്.ശ്രീലക്ഷ്മിയെയും ആരതി എസ്.പിള്ളയെയും പൊന്നാടയണിയിച്ച് ആദരിച്ചു.

പു.ക.സ ഏരിയാ സെക്രട്ടറി ഷമ്മി പ്രഭാകർ, ആർ.പ്രഭാകരൻ പിള്ള, വീണാ ചെന്താമരാക്ഷൻ, എം.രാജീവ്, സി.ബിനു എന്നിവർ സംസാരിച്ചു. എൻ.ശരത്ശ്ചന്ദ്രൻ ആചാരി നാടൻപാട്ട് അവതരിപ്പിച്ചു. സജീവ് കുടവെട്ടൂർ, ബി.വസിഷ്ഠ, ജയസത്യൻ എന്നിവർ കവിതകൾ ആലപിച്ചു.