photo
ഗാന്ധിദർശൻ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെ മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് കരുനാഗപ്പള്ളിയിൽ തുടക്കമായി. ഗാന്ധിദർശൻ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ വി.അരവിന്ദകുമാർ,വി.ആർ.ഹരികൃഷ്ണൻ, മുഹമ്മദ് സലിംഖാൻ, അഡ്വ.സി.പി.പ്രിൻസ്,സുൽത്താൻ അനുജിത്,ഗോപൻ ചക്കാലയിൽ,വി.കെ. രാജേന്ദ്രൻ,ബേബി ശ്യാം,പുന്നൂർ ശ്രീകുമാർ,അലൻ എസ്. പൂമുറ്റം എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി

സംഘടിപ്പിച്ച പരിപാടി കെ.പി .സി .സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ് മുഖ്യപ്രഭാഷണം നടത്തി. രമേശൻ അദ്ധ്യക്ഷനായി. എം. അൻസാർ, സോമരാജൻ, മാര്യത് ബീവി, സോമൻ പിള്ള, സന്തോഷ്‌ ബാബു,കല്ലേ ലിഭാഗം ബാബു ജോൺസൺ വർഗീസ്,ഫിലിപ്പ്,സുഭാഷ് ബോസ് എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി 134-ാം നമ്പർ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഗാന്ധി ജയന്തി അഹിംസ ദിനമായി തറയുമുക്കിൽ ആഘോഷിച്ചു.ബൂത്ത് പ്രസിഡന്റ് അനില ബോബൻ പതാക ഉയർത്തി . ഡി.സി.സി എക്സിക്യുട്ടീവ് അംഗം എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. ബോബൻ ജി.നാഥ്, ബി.മോഹൻദാസ്, വി. ജയദേവൻ, മോളി, ഹമീദ് കുഞ്ഞ്, വിവേക്, ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ

എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾകരുനാഗപ്പള്ളി നഗരസഭ യുടെ നേതൃത്വത്തിൽ കെ. എസ്. ആർ. ടി.സി ബസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു . ബസുകൾ കഴുകി വൃത്തിയാക്കി . പ്രിൻസിപ്പൽ ഐ. വീണാറാണി, ഷിഹാബ് എസ്. പൈനുംമൂട്, മേഘ എസ്.ഭദ്രൻ, വോളണ്ടിയർ ലീഡർമാരായ പർദ്വീവ്ഗോപൻ, വിദ്യ എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസ്‌ പാവുമ്പ മണ്ഡലം കമ്മിറ്റി

സംഘടിപ്പിച്ച ആഘോഷം യു. ഡി. എഫ് തഴവ പഞ്ചായത്ത്‌ കമ്മിറ്റി ചെയർമാൻ . കെ.പി രാജൻ ഉദ്ഘാടനം ചെയ്തു. കെ.തുളസീധരൻ അദ്ധ്യക്ഷനായി. അഡ്വ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. മായാസുരേഷ്, . മായാഉദയകുമാർ എന്നിവർ സംസാരിച്ചു.

കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാലയിൽ നടന്ന പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. മീന മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ, കമ്മിറ്റി അംഗങ്ങളായ കോടിയാട്ട് രാമചന്ദ്രൻ പിള്ള ,ശ്രീജിത്ത്, ഡി.ബിന്ദു, വിഷ്ണുദാസ് , വിനോദ്,വർഗ്ഗീസ് കണ്ണാടിയിൽ ലൈബ്രേറിയൻ ബി.സജീവ് കുമാർ എന്നിവർ സംസാരിച്ചു. വജ്ര ജൂബിലി ഫെലോഷിപ്പ് അദ്ധ്യാപകരായ അമൽ ശങ്കർ , അനന്തകൃഷ്ണൻ എന്നിവർ കുട്ടികളുടെ മത്സരങ്ങൾക്ക് നേതൃത്യം നൽകി.