
കൊല്ലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജസ്റ്റ് ബൈ സൈക്കിൾസ്, നെഹ്റു യുവ കേന്ദ്ര, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ സ്വച്ഛത ഹി സേവ സൈക്കിൾ റൈഡ് സംഘടിപ്പിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.ബി.ഗണേശ് കുമാർ റൈഡ് ഫ്ലാഗ് ഓഫ് ചെയ്തു. യുവ സമൂഹ്യപ്രവർത്തകനായ പത്മജൻ, ജസ്റ്റ് ബൈ സൈക്കിൾസ് പ്രതിനിധി അതുൽ എന്നിവർ റൈഡിന് നേതൃത്വം നൽകി. കൊട്ടാരക്കരയിൽ നിന്ന് തുടങ്ങിയ റൈഡ് കൊല്ലം ആശ്രമം മൈതാനിയിൽ സമാപിച്ചു.