കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പൊലീസ് പിടിയിലായി. കടപ്പാക്കട പീപ്പിൾസ് നഗർ 45 ൽ പ്രിയ മൻസിലിൽ ഡെന്നിയാണ് (36) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിന് വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 396500 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിൽ വിദേശത്ത് ഡ്രൈവർ വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പല തവണകാളായി പണം തട്ടിയെടുത്തത്. വിസ ലഭിക്കാതായതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശക്തികുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജയൻ, വിനോദ്, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.