
കൊല്ലം: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനായി കുരുവിള മാത്യൂസ് (എറണാകുളം) തിരഞ്ഞെടുക്കപ്പെട്ടു.
നിലവിൽ എൻ.ഡി.എ വൈസ് ചെയർമാനാണ്. സംസ്ഥാന വൈസ് ചെയർമാന്മാരായി ജെയിംസ് കുന്നപ്പള്ളി (കോട്ടയം), ജോൺ മാത്യു മുല്ലശേരി (ആലപ്പുഴ), അഡ്വ.രവീന്ദ്രകുമാർ (ആലപ്പുഴ), എം.എസ്.ശ്രീരാജ് കൃഷ്ണൻ പോറ്റി (തിരുവനന്തപുരം) എന്നിവരെയും
ജനറൽ സെക്രട്ടറിമാരായി എം.എൻ.ഗിരി (എറണാകുളം), അഡ്വ. ജോണി.കെ.ജോൺ (തിരുവനന്തപുരം), എൻ.എൻ.ഷാജി (എറണാകുളം), എസ്.സന്തോഷ് കുമാർ (തിരുവനന്തപുരം), ജി.ബിനുമോൻ (കൊല്ലം), പി.എച്ച്.ഷംസുദ്ദീൻ (തൃശൂർ), അഡ്വ. വി.ആർ.സുധീർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി വി.വിജയൻ (തിരുവനന്തപുരം), അനീഷ് ഇരട്ടയാനി (കോട്ടയം), സതീശ് ചന്ദ്രൻ (കണ്ണൂർ), സുരേഷ് തച്ചപ്പള്ളി (തൃശൂർ), മധു തൃക്കുന്നപ്പുഴ (ആലപ്പുഴ), ശ്യാം കണ്ണൂർ (കണ്ണൂർ), കെ.രാജേഷ് പോറ്റി (തിരുവനന്തപുരം) എന്നിവരെയും ട്രഷററായി ആന്റണി ജോസഫ് മണവാളനെയും (എറണാകുളം), നാഷണലിസ്റ്റ് വനിത കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി മഞ്ജു സന്തോഷിനെയും (തിരുവനന്തപുരം), നാഷണലിസ്റ്റ് കേരള ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ചെമ്പകശേരി ചന്ദ്രബാബുവിനെയും (കൊല്ലം) നാഷണലിസ്റ്റ് ലായേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി അഡ്വ. രവീന്ദ്ര കുമാറിനെയും (അലപ്പുഴ) നാഷണലിസ്റ്റ് കേരള കോൺഗ്രസ് മേഖല പ്രസിഡന്റുമാരായി ജേക്കബ് ജോൺ (തിരുവനന്തപുരം), ജോൺ വർഗീസ് (എറണാകുളം), പ്രദീഷ് കമ്മന്ന (കോഴിക്കോട്) എന്നിവരെയും തിരഞ്ഞെടുത്തു.