d
ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊട്ടിയത്ത് നടന്ന ഗാന്ധിജയന്തി ദിനാചരണം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി കൊട്ടിയം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവന, ശുചീകരണ പ്രവർത്തനവും ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി. ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കൊട്ടിയം സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡന്റ് സഹദേവൻ, ബൂത്ത് സെക്രട്ടറിമാരായ രമേശൻ, ഉണ്ണി വിജയൻ ഏരിയ കമ്മിറ്റി അംഗംസുരേഷ് എന്നിവർ പങ്കെടുത്തു.