congress
കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും സ്മൃതിസംഗമവും പായസ വിതരണവും നടത്തി.

ഇരുമ്പനങ്ങാട് ഗാന്ധിസ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.ബിജു പ്രതിഞ്ജചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ്, അഡ്വ .രതീഷ് കിളിത്തട്ടിൽ, പി.എസ്.അദ്വാനി, വി.സുഹർബാൻ, കല്ലൂർ മുരളി, രാജൻ കാവൂർ, ആതിര ജോൺസൺ, വിജയകുമാരി, കുമാർ, മുരളി തുണ്ടിൽ സുപ്രിയ എന്നിവർ പങ്കെടുത്തു.

.