 
തൊടിയൂർ: കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് 22-ാം വാർഡ് കമ്മിറ്റിയും 173-ാം നമ്പർ ബൂത്ത് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബൂത്ത് കോൺഗ്രസ്പ്രസിഡന്റ് തോട്ടുകര മോഹനൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എ. ജവാദ് , ഡി.സി.സി.ജനറൽ സെക്രട്ടറി നജീം മണ്ണേൽ, കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന സെക്രട്ടറി നസീം ബീവി,കല്ലേലി ഭാഗം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.സുന്ദരേശൻ, എൻ. രമണൻ, എ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.