
കൊല്ലം: സംസ്കൃതി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രജിസ്ട്രേഷൻ ക്യാമ്പയിനും പുതിയ ഗ്രന്ഥശാലയുടെ നിർമ്മാണത്തിനുള്ള ധനസമാഹരണവും പനയം വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ പനയം ചോനംചിറ വാർഡ് മെമ്പർ അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം, ട്രഷറർ കലേഷ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, ജോയിന്റ് സെക്രട്ടറി അഖിൽ, കൺവീനർ സനൽ, ആർട്സ് കൺവീനർ സുമേഷ്, സ്പോർട്സ് കൺവീനർ കെന്നി, രക്ഷാധികാരികളായ ഷിബു, സുനിൽ, ശ്രീ ജീവൻ കുമാർ എന്നിവർ സംസാരിച്ചു.