 
കൊല്ലം: കൊല്ലം സൗത്ത് മണ്ഡലത്തിലെ 109-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിത്തോട്ടം ജംഗ്ഷനിൽ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നൗഷർ പള്ളിത്തോട്ടം ഗാന്ധി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്തു. കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എഫ്. അലക്സാണ്ടർ, ബ്ലോക്ക് സെക്രട്ടറി അജി പള്ളിത്തോട്ടം, ബ്ലോക്ക് സെക്രട്ടറിമാരായ ജഗന്നാഥൻ, ആഷിക് പള്ളിത്തോട്ടം, മണ്ഡലം ഭാരവാഹികളായ അനിൽ ജോസ്, ജസ്റ്റിൻ മുത്തയ്യ, ബ്രൂണോ വിക്ടർ, ജൂഡസ് ടെലസ്, സജീവ് എന്നിവർ നേതൃത്വം നൽകി.