photo
എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ യൂത്ത്മൂവ്മെന്റ്, വനിതാ സംഘം എന്നിവരുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ശുചീകരണവും വേസ്റ്റ് ബിൻ കൈമാറ്റവും യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: എസ്.എൻ.ഡി പി യോഗം കുന്നത്തൂർ യൂണിയനിലെ യൂത്ത് മൂവ്മെന്റ്, വനിതാസംഘം എന്നിവയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട റയിൽവേ സ്റ്റേഷൻ പരിസര ശുചികരണവും വേസ്റ്റ് ബിൻ കൈമാറ്റവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ സ്റ്റേഷൻ മാസ്റ്റർ ജയകുമാറിന് വേസ്റ്റ് ബിൻ കൈമാറി ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി. ബേബികുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗം ആർ. സുഗതൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി രാജീവ്, കമ്മിറ്റി അംഗം എം.എസ്. മഹീന്ദ്രൻ, വനിതാസംഘം സെക്രട്ടറി സുനി, വൈസ് പ്രസിഡന്റ് ജയ പ്രസന്നൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിതാ സുരേഷ്, ദിവ്യ, കല, പുഷ്പവല്ലി, കമ്മിറ്റി അംഗങ്ങൾ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.