കൊല്ലം: കെ.പി.എം.എസ് ജില്ലാതല നേതൃസംഗമം സോപാനം ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പട്ടിക വിഭാഗ സംവരണത്തിലെ ഉപവർഗീകരണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീംകോടതി വിധി സാമൂഹ്യ യാഥാർത്ഥ്യങ്ങളെ നിരാകരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് അംഗം അനിൽ അമിക്കുളം അദ്ധ്യക്ഷനായി. എൻ.ബിജു, വി.ശ്രീധരൻ, സി.സത്യവതി, ശർമാജി, മാജി പ്രമോദ്, കെ.ശിവശങ്കരൻ, ഗീത ഉത്തമൻ, അനിൽ തൊടിയൂർ, സൂര്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.