a
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണിറ്റ് സംഘടി​പ്പി​ച്ച വ്യാപാരോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഓയൂർ യൂണിറ്റ് സംഘടി​പ്പി​ച്ച വ്യാപാരോത്സവം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൂപ്പൺ നറുക്കെടുപ്പ് ഉദ്ഘാടനം ജി എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്. എസ് സാദിഖ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ.എബ്രഹാം ഭക്ഷ്യക്കി​റ്റ് വിതരണം നി​ർവഹി​ച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. അൻസർ, എസ് കബീർ, ശശികല, യു. സുധീർ, ജലാലുദ്ദീൻ, കെ.എം. കൊച്ചുകോശി, ഡി. രമേശൻ, എസ്. സുന്ദരേശൻ, എ ഷിഹാബുദ്ദീൻ, എസ്. നസീർ എന്നി​വർ സംസാരി​ച്ചു. ജി.തുളസീധരൻ നായർ നന്ദി​ പറഞ്ഞു. നറുക്കെടുപ്പി​ൽ വി​ജയി​ച്ച ബീന കുമാരിക്ക് എസ്. ദേവരാജൻ 50,001 രൂപ സമ്മാനി​ച്ചു.