പടി. കൊല്ലം: മരുത്തടി കറങ്ങയിൽ ശ്രീമഹാദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 13ന് സമാപിക്കും. എല്ലാ ദിവസവും പൂജവയ്‌പ്, സംഗീത കലാപരിപാടികൾ, വിദ്യാരംഭം, അന്നദാനം എന്നിവ നടക്കും. 13ന് രാവിലെ 6.30 മുതൽ ഗുരുക്കന്മാരായ കെ.ശിവരാജ വിജയൻ (റി​ട്ട. ഐ.എ.എസ്), പ്രൊഫ. ഉഷ ഹരിദാസ് (ശ്രീനാരായണ ലീഗൽ സ്റ്റഡീസ് പ്രിൻസിപ്പൽ) എന്നിവർ കുരുന്നുകൾക്ക് വിദ്യാരംഭം നടത്തും. കുട്ടികളുടെ പേര് മുൻകൂട്ടി ക്ഷേത്ര ഭരണസസമിതിയെ അറിയിക്കണം. ഫോൺ: 8590642671, 9446557310.