കൊല്ലം: ഓരോദിനം കഴിയുമ്പോഴും ഗാന്ധിജിയുടെ പ്രസക്തി വർദ്ധിക്കുകയാണെന്ന് സി.പി.ഐ നേതാവും മുൻ മന്ത്രിയുമായി മുല്ലക്കര രത്‌നാകരൻ. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജനതാദൾ ജില്ലാ കമ്മിറ്റി കൊല്ലം ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഗാന്ധിജിയും മതേതര ഇന്ത്യയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനതാദൾ ജില്ലാ പ്രസിഡന്റ്‌ സി.കെ.ഗോപി അദ്ധ്യക്ഷനായി. നുജുമുദ്ദീൻ അഹമ്മദ്, പാറയ്ക്കൽ നിസാമുദ്ദീൻ, കുണ്ടറ വർഗീസ്, കെ.പി.വിജയകുമാർ, സൂര്യ.എൻ.പിള്ള, സക്കീർ ഹുസൈൻ, ജെ.വത്സമ്മ, ടി.അഭിലാഷ്‌ കുമാർ, ഷിഹാബ്.എസ്.പൈനുംമൂട്, ഷാജു റാവുത്തർ, അഡ്വ. സന്തോഷ്, എം.കെ.തമീം, സുരേഷ് ലോറൻസ്, ഡി.സദാനന്ദൻ കരിമ്പാലിൽ, എബ്രഹാം താമരശേരി, വിനോഭൻ, ലീലാമ്മ, ഹർഷകുമാർ, സുധീഷ്, രഘുനാഥൻ നായർ, എ.തൗഫീഖ്, കല്ലട ഹരീന്ദ്രൻ, ജയശ്രീ, സനിൽ സത്താർ, അനിൽകുമാർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.