nadakashhala-
കരുനാഗപ്പള്ളി നാടകശാലയിൽ ശുചീകരണ തൊഴിലാളികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ തൊഴിലാളികൾക്ക് പുതുവസ്ത്രവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്ത് കരുനാഗപ്പള്ളി നാടകശാല. കരുനാഗപ്പള്ളി നഗരസഭയിലെ മുഴുവൻ ശുചീകരണത്തൊഴിലാളികൾക്കും അഞ്ചു വർഷമായി നാടകശാല പുതുവസ്ത്രവും ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നുണ്ട്. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടകശാല മാഗസിൻ 49-ാം ലക്കം ജീവകാരുണ്യ പ്രവർത്തകൻ മെഹർ ഖാൻ ചേന്നല്ലൂരിന് നൽകി എം.എൽ.എ പ്രകാശനം ചെയു. നാടകശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ. രാജീവ് രാജധാനി അദ്ധ്യക്ഷത വഹിച്ചു. നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. എവർ മാക്സ് ബഷീർ വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു. വലിയത്ത് ഇബ്രാഹിം കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ആദിനാട് മധു, അബ്ബാമോഹൻ, ഡി. മുരളീധരൻ, പോണാൽ നന്ദകുമാർ, രത്നമ്മ ബ്രാഹ്മമുഹൂർത്തം, ഷാനവാസ് കമ്പിക്കീഴിൽ, എ.എ. ലത്തീഫ്, വാസന്തി, മീനാക്ഷി, ജിജിഹസൻ എന്നിവർ സംസാരി​ച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം കവിയരങ്ങ്

ഉദ്ഘാടനം ചെയ്തു. കെ.പി. ലീലാകൃഷ്ണൻ നന്ദി പറഞ്ഞു.