meditr-

കൊല്ലം: മെഡിട്രീന ആശുപത്രിയിലെ ലബോറട്ടറി വിഭാഗമായ ന്യൂബേർഗ്‌ ഡയഗ്നോസ്റ്റിക്‌സിന്
എൻ.എ.ബി.എൽ അംഗീകാരം. ഒരു ലബോറട്ടറി ഗുണനിലവാരത്തിലും കൃത്യതയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതിന്റെ അംഗീകാരമാണിത്. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന പരിപാടിയിൽ മെഡിട്രീന ഗ്രൂപ്പ് എം.ഡിയും ചെയർമാനും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.പ്രതാപ് കുമാർ, ഗ്രൂപ്പ് സി.ഇ.ഒ ഡോ. മഞ്ജു പ്രതാപ്, സി.ഒ.ഒ രജിത്ത് രാജൻ, ന്യൂബേർഗ്‌ ഡയഗ്നോസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് ഡോ.ലക്ഷ്മി നാഥൻ, പത്തോളജിസ്റ്റ് ഡോ.വിവേക് കൃഷ്ണ, ലാബ് മാനേജർ അക്ഷയ്, ക്വാളിറ്റി മാനേജർ സൗദ്, അഡ്മിനിസ്ട്രേഷൻ അംഗങ്ങളായ നവീൻകുമാർ, ബിനി, ജോസ്, മണിറാം എന്നിവരും മറ്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സാ രംഗത്തെ മികവിന് ഡോ. പ്രതാപ് കുമാറിന് ന്യൂബേർഗ്‌ ടീം ഉപഹാരം നൽകി ആദരിച്ചു.