photo
കെ.എസ്.എസ്.പി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവനിൽ സംഘടിപ്പിച്ച വയോജനദിനാചരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ലോക വയോജന ദിനത്തോടനുബന്ധിച്ച് കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ സംഘടിപ്പിച്ച വയോജന ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കരുടെ അദ്ധ്യക്ഷത വഹി​ച്ചു. മുതിർന്ന പെൻഷൻകാരായ അംഗങ്ങളെ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഷാൾ അണിയിച്ച് ആദരിച്ചു. സംസ്ഥാന വൈസ്‌ പ്രസിഡന്റ് ഡി.ചിദംബരൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വയോജനങ്ങളും ആരോഗ്യപരിപാലനവും എന്ന വിഷയത്തി​ൽ ചൈതന്യ ഹോസ്പിറ്റൽ ചീഫ് ഫിസിഷ്യൻ ഡോ. ടി​.എസ്.സലിം ക്ലാസ് നയിച്ചു. ബി.എസ്. വിനോദ്, എ.നസീൻബീവി, ഇ. അബ്ദുൽസലാം, ജി.സുന്ദരേശൻ, കെ.ഷാജഹാൻ, ജില്ലാ വൈസ്‌ പ്രസിഡന്റ് എച്ച്.മാരിയത്ത്ബീവി, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ആർ.രാജശേഖരൻപിളള, ജി.ദേവരാജൻ, സംസ്ഥാന കൗൺസിലർ ആർ.രവീന്ദ്രൻനായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സോമൻപിളള, എസ്.ശർമ്മിള, എ. മുഹമ്മദ്മുസ്തഫ, ജി.വിനയൻ, ബി.സ്​കന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.