 
കരുനാഗപ്പള്ളി: നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയായ വഴിയോര വിശ്രമകേന്ദ്രം നഗരസഭാ ചെയർമാൻകോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. സുനിമോൾ അദ്ധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി. മീന സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് എൻജിനീയർ എം.കെ. ബിജു പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, വാർഡ് കൗൺസിലർ അഷിത എസ്.ആനന്ദ്, ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. നഗര ഹൃദയത്തിലെ മാർക്കറ്റ് റോഡിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് 35 ലക്ഷം മുടക്കി വഴിയോര വിശ്രമകേന്ദ്രം യാഥാർത്ഥ്യമാക്കിയത്.