
കൊല്ലം: എക്സൈസ് വകുപ്പിന്റെ (വിമുക്തി) സഹകരണത്തോടെ കൊട്ടിയം പൗരവേദി നവംബർ ഒന്നു വരെ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ജോയിന്റ് എക്‌സൈസ് കമ്മിഷണർ (ബോധവത്കരണ വിഭാഗം) വി.എ. പ്രദീപ് ഹോളിക്രോസ് നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ. ഷിബു മുഖ്യ പ്രഭാഗണം നടത്തി. പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. അസി. എക്‌സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ, അസി. എക്‌സൈസ് കമ്മിഷണർ (വിമുക്തി മാനേജർ) വി. രാജേഷ്, ഹോളിക്രോസ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ബെർത്ത പേരേപ്പാടൻ, ലൂർദ് സ്കൂൾ ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ മെറ്റി ലോറൻസ്, പൗരവേദി സെക്രട്ടറി അജീഷ് പാറവിള, വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ ജോൺ എന്നിവർ സംസാരിച്ചു. ചാത്തന്നൂർ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അനിൽകുമാർ, മനശാസ്ത്രജ്ഞനും യു.ആർ.എഫ് വേൾഡ് റെക്കാഡ് ജേതാവുമായ ഡോ. രാജേഷ് മഹേശ്വർ എന്നിവർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. 400ൽ അധികം വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു.