photo
കരവളൂർ ഗ്രാമ പഞ്ചായത്തിൽ പുതിയതായി പണികഴിപ്പിച്ച എയ്റോബിക് കമ്പോസ്റ്റ് ബിൻ പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ നാടിന് സമർപ്പിക്കുന്നു

പുനലൂർ: കരവാളൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയതായി പണികഴിപ്പിച്ച എയ്റോബിക് കമ്പോസ്റ്റ് ബിൻ യൂണിറ്റ് (തുമ്പൂർമൂഴി മോഡൽ) പഞ്ചായത്ത് പ്രസിഡന്റ് ലതിക രാജേന്ദ്രൻ നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് യൂണിറ്റ് നിർമ്മിച്ചത്. വൈസ് പ്രസിഡന്റ് യോഹന്നാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലതിക, പി.പ്രകാശ്കുമാർ, മുഹമ്മദ് അൻസാരി, ലക്ഷ്മി, മുൻ സെക്രട്ടറി അജിത് കുമാർ, എ.എസ്.കല, എച്ച്.എം. ഷീബ, ആർ.പി. ഷൈലജ, ലക്ഷ്മി, അംബിക തുടങ്ങിയവർ സംസാരിച്ചു.