
കൊല്ലം: അമേരിക്കയിലെ സ്റ്റാൻഡ്ഫോർഡ് സർവകലാശാലയും ശാസ്ത്ര പ്രസാധകരായ എൽസേവിയറും ചേർന്ന് തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ കൊല്ലം ശ്രീനാരായണ വനിത കോളേജ് കെമിസ്ട്രി വിഭാഗം അസി. പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. പൂർണിമ വിജയൻ ഇടം നേടി.
രസതന്ത്രത്തിൽ പോളിമർ എന്ന വിഭാഗത്തിലാണ് ഡോ. പൂർണിമ സ്ഥാനം പിടിച്ചത്. വരുംതലമുറയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി ബയോവേസ്റ്റിൽ നിന്ന് മൂല്യ വർദ്ധിത പോളിമേഴ്സ്, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പ്ലാസ്റ്റിക്കിന് പകരം ജൈവ പ്ലാസ്റ്റിക്, ബയോ മെഡിക്കൽ ആപ്ലിക്കേഷന് ഉപയോഗിക്കാവുന്ന സുരക്ഷിതമായ പോളിമേഴ്സ്, പോളിമർ നാനോ കോമ്പസിറ്റുകൾ എന്നിവയാണ് ഡോ.പൂർണിമ വിജയന്റെ നേതൃത്വത്തിലുള്ള റിസർച്ച് ഗ്രൂപ്പിന്റെ പ്രധാന ഗവേഷണ മേഖലകൾ. വിവിധ നാഷണൽ-ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ചാണ് ഗവേഷണം നടത്തുന്നത്. പ്രമുഖ റിസർച്ച് സെന്റകളിൽ വിസിറ്റിംഗ് സയന്റിസ്റ്റ് കൂടിയായ ഡോ. പൂർണിമയ്ക്ക് നിരവധി ഇന്റർനാഷണൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്.