കൊല്ലം: കൊട്ടിയം ചെമ്പോട്ട് ദുർഗാദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 10 ന് വൈകിട്ട് 5.15ന് സർവൈശ്വര്യപൂജ, 6.30ന് പൂജവയ്പ്പ്, കുമാരി പൂജ. 7ന് നൃത്ത സദസ്. 11ന് വൈകിട്ട് 5ന് സമൂഹ സഹസ്രനാമാർച്ചന, 6.30ന് ആയുധ പൂജവയ്പ്പ്, 7ന് അഷ്ടോത്തരാർച്ചന. 12 ന് രാവിലെ 7 ന് സരസ്വതി പൂജയും സരസ്വാതാകൃത പൂജയും. 13 ന് രാവിലെ 6 ന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകിട്ട് 6ന് താലപ്പൊലി, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് പ്രഭാഷണം, നവരാത്രി സന്ദേശം.