കൊല്ലം: ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ശ്രീനാരായണ കോളേജുകളിലെയും സ്കൂളുകളിലെയും പൂർവ അദ്ധ്യാപകരെ ആദരിക്കുന്നു. നാളെ രാവിലെ 10ന് ഗുരുസംഗമം എന്ന പേരിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ കൊല്ലം ആസ്ഥാനത്തെ ധ്യാനമന്ദിരത്തിൽ നടക്കുന്ന ചടങ്ങ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.സുന്ദരൻ അദ്ധ്യക്ഷനാകും. മുൻ മന്ത്രിയും കൊല്ലം എസ്.എൻ കോളേജ് പൂർവവിദ്യാർത്ഥിയുമായ ജി.സുധാകരൻ മുഖ്യാതിഥിയാകും. യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന കോ ഓർഡിനേറ്റർ പി.വി. രജിമോൻ, കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്, കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, എസ്.സി.ആർ.സി കൊല്ലം റീജിയൺ പ്രസിഡന്റ് ഡോ. എസ്.ഷീബ, പബ്ലിസിറ്റി കമ്മിറ്രി കൺവീനർ ഡോ. ഡി.ആർ.വിദ്യ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.