
കൊല്ലം: കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന സ്വദേശ് മെഗാ ക്വിസിന്റെ ജില്ലാതല മത്സരം കൊട്ടാരക്കര മാർത്തോമ്മ ഹൈ സ്കൂളിൽ നടന്നു. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ നിർവഹിച്ചു
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ ബി.ജയചന്ദ്രൻ പിള്ള, പി.എസ്.മനോജ്, ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, എ.ഹാരിസ്.പി.മണികണ്ഠൻ, പ്രിൻസി റീന തോമസ് തുടങ്ങിയവർ സംസാരിച്ചു.
എൽ.പി വിഭാഗം: ജി.റിഷി സുരേഷ് (ഡബ്ല്യു എൽ.പി.എസ്, കെ.എസ് പുരം), നൈതിക (എൽ.വി യു.പി,എസ്, മുഴങ്ങോടി) അമർനാഥ് താമരാൽ (ജി.എൽ.വി എൽ.പി.എസ്, ചവറ സൗത്ത്). യു.പി വിഭാഗം: ജി.ആദിദേവ് (യു.പി.എസ്, ചവറ സൗത്ത്), മീനാക്ഷി (ഡി.വി യു.പി.എസ്, താഴത്ത് കുളക്കട), ജെ.കൃഷ്ണനുണ്ണി (ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്), എച്ച്.എസ് വിഭാഗം:
മഹേശ്വർ ഗിരീഷ് ശേഖർ (ജി.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്), എസ്.ആർ.ചിത്തിര (എൻ.എസ്.എസ് എച്ച്.എസ്.എസ്, പ്രാക്കുളം) ആൽഫിയ ഫക്രുദീൻ (കെ.എച്ച്.എസ്, കൊട്ടുകാട്). എച്ച്.എസ്.എസ് വിഭാഗം: ഡി.സൂര്യഘോഷ് (ഇ.വി.എച്ച്.എസ്.എസ്, നെടുവത്തൂർ), ഹീര (ജി.എച്ച്.എസ്.എസ്, അയ്യൻകോയിക്കൽ), ആർ.എസ്.വൈഗ (എൻ.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.