sudheesh

കൊല്ലം. മുക്കുപണ്ടത്തിൽ 916 മുദ്ര പതിച്ച് ബാങ്കുകളിൽ പണയം വച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. അയത്തിൽചരുവിള വീട്ടിൽ സുധീഷാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. ശൂരനാട് നിന്നാണ് ഇയാളെ പിടികൂടിയത്. സംഘത്തിലെ രണ്ട് സ്ത്രീകളെ ദിവസങ്ങൾക്ക് മുമ്പ് പൊലീസ് പിടികൂടിയിരുന്നു.

സുധീഷിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകളുണ്ട്. മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിതായി പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.സി.പി ഷെരീഫിന്റെ നിർദ്ദേശാനുസരണം ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒമാരായ അനീഷ്, സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.