anilkumar

കൊട്ടാരക്കര: സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. കടപുഴ പൗണ്ട് മുക്ക് മൂലശേരിയിൽ വീട്ടിൽ പരേതരായ പരമു -പൊന്നമ്മ ദമ്പതികളുടെ മകൻ അനിൽകുമാറാണ് (57, അനി) മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കോട്ടാത്തല തണ്ണീർ പന്തൽ ദേവീക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ബൈക്ക് പൂർണമായും തകർന്നു. ദേവസ്വം ബോർഡ് റിട്ട. ജീവനക്കാരനായ അനിൽകുമാർ കൊട്ടാരക്കരയിൽ നിന്ന് കോട്ടാത്തലയിലുള്ള ഭാര്യവീട്ടിലേക്ക് വരികയായിരുന്നു. സ്കൂൾ ബസിനെ മറികടന്നെത്തിയ സ്വകാര്യ ബസ് അമിതവേഗത്തിൽ ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഹരിജ. മകൾ: അനുഗ്രഹ (പുത്തൂർ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി). പുത്തൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.