adhithyan
ആദിത്യൻ

എഴുകോൺ: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എഴുകോൺ ഇരുമ്പനങ്ങാട് ലക്ഷംവീട് കോളനിക്ക് സമീപമുള്ള ആദിത്യന് (20) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി അഞ്ജു മീര ബിർല അഞ്ചുവർഷം തടവും 5000 രൂപ പിഴയും വിധിച്ചു.

2023 നവംബർ 26 നാണ് നാലര വയസുള്ള കുട്ടി​യെ ഇയാൾ പീഡി​പ്പി​ച്ചത്. എഴുകോൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നന്ദകുമാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൻ സബ് ഇൻസ്പെക്ടർ എ. അനീസാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷുഗു സി.തോമസ് ഹാജരായി.