jhk

കൊല്ലം: പെരിനാട് കലാവേദിയുടെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള പുരസ്‌കാരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അർഹനായി. നാടൻപാട്ട് കലകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ഉല്ലാസ് കോവൂരിനാണ് കടവൂർ ബാലൻ സ്മാരക പുരസ്‌കാരം. മികച്ച കോർപ്പറേഷൻ കൗൺസിലർക്കുള്ള സി.കെ.ഗോവിന്ദപ്പിള്ള പുരസ്‌കാരത്തിന് പോർട്ട് ഡിവിഷൻ കൗൺസിലർ ജോർജ്.ഡി കാട്ടിലും അർഹനായി. 13ന് വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പുരസ്‌കാരങ്ങൾ സമ്മാനിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു മുഖ്യപ്രഭാഷണം നടത്തും. 11ന് വൈകിട്ട് 5ന് നവരാത്രി മഹോത്സവത്തിന്റെയും കലാവേദിയുടെ 56-ാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം കേരള സംഗീത നാടക അക്കാഡമി അംഗം ആനയടി പ്രസാദ് നിർവഹിക്കും. 12ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനം അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമ്മജിത്ത് ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ 7.30ന് കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കും. പത്രസമ്മേളനത്തിൽ കലാവേദി ചെയർമാൻ ആർ.സജീവ് കുമാർ, കൺവീനർ പി.വി.വിമൽകുമാർ, പി.ആർ.ബിജു, മുൻ പ്രസിഡന്റ് ആർ.ബിജു, വനിതാ അംഗം സെക്രട്ടറി എൽ. മായ എന്നിവർ പങ്കെടുത്തു.