 
ഓയൂർ: പൂയപ്പള്ളി പടിഞ്ഞാറ് സാമിൽ ജംഗ്ഷന് സമീപം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി ദിനംപ്രതി പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം. സമീപവാസിയുടെ മതിൽ തുളച്ച് വെള്ളം പുരയിടത്തിലും വീടിനു ചുറ്റിലും കെട്ടിക്കിടക്കുന്നു. വീടിന്റെ പിൻ ഭാഗത്തെ മതിൽ തകരുമെന്ന അവസ്ഥയായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
സാമിൽ ജംഗ്ഷനിൽ കൂരോം വിളയിൽ കുഞ്ഞുമോൻ ചാക്കോയുടെ പുരയിടത്തിലേക്കാണ് വെള്ളം ഇരച്ചുകയറുന്നത്. അവിടെ നിന്ന് ചെറിയ ഒരു ഓവിലൂടെ ഒഴുകിയെത്തുന്ന വെള്ളം കനാലിന് സമീപത്തെ റോഡിലൂടെ പരന്നൊഴുകി വേങ്കോട് ഏലാതോട്ടിൽ പതിക്കും. ശക്തമായ നീരൊഴുക്കുണ്ടാകുന്ന സമയത്ത് വീട്ടുകാർക്ക് മുറ്റത്തേക്കു പോലും ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി തവണ വിവരം വാട്ടർ അതോറിട്ടി അധികൃതരെ അറിയിച്ചെങ്കിലും കണ്ടതായി നടിക്കുന്നില്ലെന്നാണ് ആക്ഷേപം. പൈപ്പ് പൊട്ടിയ ഭാഗത്ത് നിന്ന് കലുങ്കിനടിയിലൂട വെള്ളം മറുവശത്തെത്തുന്ന ശക്തിയിലാണ് മതിലിന് ഭാഗികമായി തകരാർ സംഭവിച്ച് വെള്ളം വീട്ടുമുറ്റത്തേക്ക് പതിക്കുന്നത്. വിവരം ഓഫീസിൽ അറിയിച്ചാൽ തകരാർ പരിഹരിക്കാൻ ജീവനക്കാർ ഇല്ലെന്നതാണ് പതിവ് പല്ലവി.
വെള്ളമൊഴുക്ക് ശക്തമാകുന്ന സമയങ്ങളിൽ അധികൃതരെ അറിയിക്കുമ്പോൾ പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണം നിറുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. എത്രയും വേഗം കുടിവെള്ള പൈപ്പിന്റെ തകരാർ പരിഹരിക്കണം
പ്രദേശവാസികൾ