
തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഹരിതകർമസേനാംഗങ്ങളും തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വോളണ്ടിയർമാരും ചേർന്ന് തൊടിയൂർ ചേലക്കോട്ടുകുളങ്ങരയിൽ കുട്ടികൾക്കായി സ്നേഹാരാമം പാർക്ക് ഒരുക്കി. തുടർന്ന് ഗാന്ധിസ്മൃതി യാത്ര നടത്തി. സ്നേഹാരാമം പാർക്കും ഗാന്ധിസ്മൃതി യാത്രയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷബ്‌ന ജവാദ്, ടി. ഇന്ദ്രൻ, സെക്രട്ടറി സി. ഡെമാസ്റ്റൻ, എച്ച്.എം. എസ്. സുസ്മി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അരുൺ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അൻഷാജ്, വി.ഇ.ഒ റാഹിലത്ത് ബീവി, ഹരിതകർമസേന കോ ഓർഡിനേറ്റർ ശ്യാമ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി. അജിത്‌കുമാർ, എസ്.എം.സി ചെയർമാൻ എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഹരിതകർമ സേനാംഗങ്ങൾ, എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.