
മയ്യനാട്: ദി ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എൽ.ആർ.സി വൈസ് പ്രസിഡന്റും വയോജന വേദി കൺവീനറുമായ രാജു കരുണകാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു ഉദ്‌ഘാടനം ചെയ്തു. ഫുഡ് സേഫ്ടി മാനേജ്‌മെന്റ് സിസ്റ്റം ലീഡ് ഓഡിറ്ററും ഖത്തർ ഫിഫ ഫുട്ബാൾ ലോക കപ്പ് മുൻ ഫുഡ് സേഫ്ടി ഓഫീസറുമായിരുന്ന ബി.സനുഷ് ചന്ദ്രൻ ക്ളാസ് നയിച്ചു. ഭരണസമിതി അംഗം ഗിരി പ്രേം ആനന്ദ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി.ഡിക്‌സൺ നന്ദിയും പറഞ്ഞു.