കൊല്ലം: ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിലുള്ള 'ചിലമ്പ് 2കെ24' സി.ബി.എസ്.ഇ സ്കൂൾ യുവജനോത്സവം ഇന്നും നാളെയും കൊല്ലം വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. 20ൽപ്പരം സ്കൂളുകളിൽ നിന്നായി 1200 വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ഇന്ന് രാവിലെ 8.30ന് പിന്നണി ഗായിക ലതിക യുവജനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. നാളെ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ സിനിമാ താരം ഷോബി തിലകൻ സമ്മാനദാനം നിർവഹിക്കും.
ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്‌സ് പ്രസിഡന്റും ശ്രീബുദ്ധ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പലുമായ
കെ.വിജയകുമാർ അദ്ധ്യക്ഷനാകും.
യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്സ് രക്ഷാധികാരി പ്രൊഫ. കെ. ശശികുമാർ, ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്‌സ് സെക്രട്ടറിയും എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ എം.എസ്.സുഭാഷ്, ദേശിംഗനാട് സഹോദയ സ്കൂൾ കോംപ്ലക്‌സ് ട്രഷറർ എ.സീനത്ത് നിസ എന്നിവർ സംസാരിക്കും.