 
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും ചേർന്ന് സംരംഭകർക്ക് വേണ്ടി നടത്തിയ പൊതു ബോധവത്കരണ പരിപാടി ആലപ്പാട് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. ഷൈമ അദ്ധ്യക്ഷത വഹിച്ചു. മുൻ വ്യവസായ വികസന ഓഫീസർ ലത ക്ലാസ് നയിച്ചു. സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പാക്കാം എന്ന വിഷയത്തിൽ ഓച്ചിറ ബ്ലോക്ക് എഫ്.എൽ.സി അജയകുമാർ ക്ലാസെടുത്തു. ഓച്ചിറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സി.കെ. ദീപ്തി, വാർഡ് മെമ്പർമാർ, ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.