
കൊല്ലം: വൃക്ക രോഗികളായ കായിക താരങ്ങൾക്ക് സാന്ത്വനമായി ജോയ് ആലൂക്കാസ് ഫൗണ്ടേഷനും ക്വയിലോൺ ഫുട്ബാൾ അക്കാഡമിയും സംയുക്തമായി സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി നൽകുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്.ധർമ്മജിത്ത് നിർവഹിച്ചു.
ഇഞ്ചവിള ഗവ. വൃദ്ധ സദനത്തിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരവും ക്വയിലോൺ ഫുട്ബാൾ അക്കാഡമി ചെയർമാനുമായ സിയാദ് ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയ് ആലൂക്കാസ് ഫൗണ്ടേഷൻ പി.ആർ.ഒ എൻ.വിശ്വേശ്വരൻപിള്ള, ജോയ് ആലൂക്കാസ് മാനേജർ സന്തോഷ് എന്നിവർ ചേർന്ന് കിറ്റുകൾ കൈമാറി.
അക്കാഡമി വൈസ് പ്രസിഡന്റ് ഷിബു മനോഹർ, മീഡിയ ചീഫ് കോ ഓഡിനേറ്റർ ഷിബു റാവുത്തർ, ഭാരവാഹികളായ ഗണേഷ്, ഗോപകുമാർ, കൊട്ടിയം റോട്ടറി ക്ലബ് സെക്രട്ടറി രാജൻ കായ്നോസ്, സാമൂഹ്യ പ്രവർത്തകരായ മുബീന, മുഖത്തല സുഭാഷ്, വൃദ്ധസദനം സൂപ്രണ്ട് പ്രകാശ്, സോഷ്യൽ വർക്കർ ആർ.ജെ.അഖിൽ എന്നിവർ സംസാരിച്ചു. ഡയാലിസിസ് കിറ്റുകൾ ആവശ്യമുള്ളവർ വിളിക്കുക: 9074124307, 7418396971. അടുത്ത കിറ്റുകളുടെ വിതരണം 20ന് കൊല്ലം ജവഹർ ബാലഭവനിൽ നടക്കും.