penshan-

കൊല്ലം: ശമ്പള - പെൻഷൻ പരിഷ്കരണ - ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മുൻകാല പ്രാബല്യം ഉറപ്പാക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുക, മെഡിസെപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കുക, കേരളത്തോടുള്ള സാമ്പത്തിക വിവേചനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുക, പങ്കാളിത്ത - ഏകീകൃത പെൻഷൻ പദ്ധതികൾ തള്ളിക്കളയുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ട്രഷറികൾ പെൻഷനർ സൗഹൃദമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 8ന് രാവിലെ 10ന് സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടത്തും. മാർച്ച് വിജയിപ്പിക്കാൻ കുണ്ടറ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കുണ്ടറ മണ്ഡലം സെക്രട്ടറി എ.എ.ലത്തീഫ് മാമ്മൂട് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി.ജോയ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ കെ.മോഹനൻ, ജില്ലാ കമ്മിറ്റി അംഗം എൽ.ജോസഫ്, എം.അബ്ദുല്ലത്തീഫ്, സോണി.വി. പള്ളം, എം.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.