പരവൂർ: റൈറ്റിയ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനവും ലോക അഹിംസാദിനവും ആചരിച്ചു. ഡോ. അമ്പാടി എം.ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ആനന്ദ്കൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. ഗിരീഷ്, ഡോ. അമ്പിളികുമാർ, ഡോ. രജിത്ത് കുമാർ, പ്രൊഫ. ശിവൻ, പ്രൊഫ. വർക്കി ജോൺ, വരിഞ്ഞം ഭുവനചന്ദ്രൻ നായർ, അടുതല രാമചന്ദ്രൻ പിള്ള, ഡോ. ലത, അഡ്വ. ആറ്റിങ്ങൽ ജയപാൽ, പഠന കേന്ദ്രം ഡയറക്ടർ ജി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.