koda-

പത്തനാപുരം: പത്തനാപുരം എക്സൈസ് സർക്കിൾ നേതൃത്വത്തിൽ വന മേഖലയി​ലടക്കം റെയ്ഡുകൾ ശക്തമാക്കി. 5 അബ്കാരി കേസുകളും 4 കഞ്ചാവ് കേസുകളും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത 10 കേസുകളും രജി​സ്റ്റർ ചെയ്തു. 5 ലിറ്റർ ചാരായം, 21 ലിറ്റർ വിദേശമദ്യം, 35 ലിറ്റർ കോട, 42 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ ഡി​.എസ്. ജിഞ്ചു, എക്സൈസ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ഗിരീഷ്, ഉദ്യോഗസ്ഥരായ അനീഷ്, സജി, അനിൽ, അരുൺ, സുജിൻ, ലതീഷ് എന്നിവർ പങ്കെടുത്തു.