photo
പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ, സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ തുടങ്ങിയവർ സമീപം

പുനലൂർ: വിദ്യാഭ്യാസ, ആരോഗ്യ, പൊതു പ്രവർത്തന രംഗത്ത് ഡോ.വി.കെ.ജയകുമാറിന്റെ സേവനങ്ങൾ മാതൃകാപരമാണെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ സ്കൾ ഓഡിറ്റോറിയത്തിൽ നടന്ന ഗാന്ധിജയന്തി ദിനാഘോഷവും സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാറിന്റെ, അഞ്ചാമത് സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണാട് സഹോദയ പ്രസിഡന്റും നാഷണൽ പബ്ലിക് സ്കൂൾ ചെയർമാനുമായ ഡോ.കെ.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ, മുസ്ലിം കോ-ഓർഡിനേറ്റർ രക്ഷാധികാരി അഹമ്മദ് കബീർ മന്നാനി, തിരുവനന്തപുരം ശബരിഗിരി ഇന്റർ നാഷണൽ സ്കൂൾ ഡയറക്ടർ ഡോ. ശബരിഷ് ജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ എം.ആർ.രശ്മി, അനിഷ് അയിലറ തുടങ്ങിയവർ സംസാരിച്ചു. നന്മമരം ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. സൈജു ഖാലിദ് മോട്ടിവഷൻ ക്ലാസെടുത്തു. സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമറിനെ ചടങ്ങിൽ ആദരിച്ചു. പുസ്തകങ്ങളും വീൽചെയറുകളും ഇലട്രോണിക് എയർ ബെഡുകളും വിതരണം ചെയ്തു.