
പുനലൂർ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പുനലൂർ മധുവിന്റെ രണ്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ശശിധരൻ, ഏരൂർ സുഭാഷ്,അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ, സഞ്ജു ബുഖാരി, ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ജെ. പ്രേംരാജ്, വെഞ്ചേമ്പ് സുരേന്ദ്രൻ, ക്യാപ്ടൻ സരസ്വതി പ്രകാശ്, സബു എബ്രഹം, തോയിത്തല മോഹൻ, ജി. ജയപ്രകശ്, സഹീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.