കൊല്ലം: കൊല്ലം അർബൻ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ആകെയുള്ള 13 സീറ്റിൽ സി.വി.പത്മരാജന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലിലെ 12 പേർ എതിരില്ലാതെ തിരഞ്ഞെടുത്തു. എസ്.സി/ എസ്.ടി വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിക്ക് വേണ്ടി മാത്രമാണ് മത്സരമുള്ളത്.

അഡ്വ. കെ.ബേബിസൺ, ഡി.ഹേമചന്ദ്രൻ, പി.വി.അശോക് കുമാർ, വി.ശാന്തകുമാരി, ജയലക്ഷ്മി ദത്തൻ, ജിജി ബാബു, എസ്.അനൂജ്, ആർ.രമണൻ, അഡ്വ. ഷെറീഫ്, ജി.പ്രസന്നൻ ഉണ്ണിത്താൻ, പി.ജി.സലിംകുമാർ, ഷക്കീല എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്. മിനി മാമേത്താണ് എസ്.സി/ എസ്.ടി വിഭാഗത്തിൽ നിന്ന് ഔദ്യോഗിക പാനലിൽ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് 13ന് നടക്കും. 12 സ്ഥാനാർത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുക്കാൻ സഹായിച്ച ബാങ്ക് അംഗങ്ങൾക്ക് ബാങ്ക് പ്രസിഡന്റ് സി.വി.പത്മരാജൻ നന്ദി അറിയിച്ചു.